Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ പടയൊരുക്കവുമായി ആഭ്യന്തരമന്ത്രി; 'വിജിലന്‍സ് വിസില്‍' പദ്ധതി ഉദ്ഘാടനം നാളെ; ആദ്യ കമാന്‍ഡോ നിവിന്‍ പോളി

ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ പടയൊരുക്കവുമായി ആഭ്യന്തരമന്ത്രി; 'വിജിലന്‍സ് വിസില്‍' പദ്ധതി ഉദ്ഘാടനം നാളെ; ആദ്യ കമാന്‍ഡോ നിവിന്‍ പോളി

തിരുവനന്തപുരം: 'ഓപ്പറേഷന്‍ തൂഫാന്' പിന്നാലെ അഴിമതിരഹിത കേരളത്തിനായി യുവജനങ്ങളെ അണിനിരത്തി പുതിയ ജനകീയ ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര വകുപ്പ്. അഴിമതി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ 'പ്രൊജക്റ്റ് സീറോ - വിജിലന്‍സ് വിസില്‍' പദ്ധതിക്ക് തുടക്കമായി. 

വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നാളെ രാവിലെ 11:00 മണിക്ക് തിരുവനന്തപുരം ലയോള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചലച്ചിത്ര താരം നിവിന്‍ പോളിയും ചേര്‍ന്ന് വിജിലന്‍സ് വിസില്‍ മുഴക്കി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പദ്ധതിയിലെ ആദ്യ 'വിജിലന്‍സ് കമാന്‍ഡോ' ആയി നിവിന്‍ പോളി മാറും. തുടര്‍ന്ന് അഴിമതിക്കെതിരെ പോരാടാന്‍ യുവജനങ്ങള്‍ക്ക് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. 

യുവജനതയുടെ ശക്തമായ പങ്കാളിത്തത്തോടെ സുതാര്യവും അഴിമതിമുക്തവുമായ കേരളം സൃഷ്ടിക്കുകയാണ് 'പ്രൊജക്റ്റ് സീറോ'യുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നാളത്തെ തലമുറയെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാക്കാന്‍ യുവാക്കളെ 'വിജിലന്‍സ് കമാന്‍ഡോകള്‍' ആയി അണിനിരത്തും. ഇതിനോടനുബന്ധിച്ച് ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാര്‍ക്കായി പ്രത്യേക വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും.അഴിമതി വിരുദ്ധ നടപടികള്‍ കുറച്ചുകൂടി ഊര്‍ജ്ജിതമാക്കാന്‍ വിജിലന്‍സ് മാന്വല്‍ കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്. 

പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ നേരിട്ട് വിജിലന്‍സിനെ അറിയിക്കാം. വിവരം കൈമാറുന്ന വ്യക്തികളുടെ പേരുവിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. അഴിമതിക്കെതിരെയുള്ള ഈ സാമൂഹിക ദൗത്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ യുവജനങ്ങളും ജനങ്ങളും പങ്കാളികളാകണമെന്ന് ആഭ്യന്തര മന്ത്രി അഭ്യര്‍ത്ഥിച്ചു. 

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in