Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'പൊതുഇടം എന്‍റേതും' എന്ന പേരിൽ രാത്രി നടത്തം

'പൊതുഇടം എന്‍റേതും' എന്ന പേരിൽ രാത്രി നടത്തം
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നിർഭയ ദിനത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 മുതൽ രാവിലെ 1 മണി വരെ 'പൊതുഇടം എന്‍റേതും' എന്ന പേരിൽ രാത്രി നടത്തം സംഘടിപ്പിച്ചു. രാത്രി നടത്തത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ 8,000ത്തോളം സ്ത്രീകൾ പങ്കെടുത്തു. നിർഭയ ദിനത്തിന്‍റെ ഭാഗമായി 250 ഓളം സ്ഥലങ്ങളിൽ രാത്രി പകലാക്കി സ്ത്രീകൾ ചരിത്രത്തിലേക്കാണ് നടന്ന് കയറിയത്. ആദ്യം 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വിവിധ മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ആവേശപൂർവം മുന്നോട്ടു വന്നതിനാൽ അവരെക്കൂടി ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സിനിമാ താരങ്ങൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ നടക്കാനെത്തി.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in