Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോസ്റ്റല്‍ വോട്ട് തിരുത്തല്‍: ജി സുധാകരന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ

പോസ്റ്റല്‍ വോട്ട് തിരുത്തല്‍: ജി സുധാകരന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ
പോസ്റ്റല്‍ വോട്ട് തിരുത്തലില്‍ ജി സുധാകരന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അതേ സമയം പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. എഐസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൊച്ചിയിലെത്തിയ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടെന്നത് തെറ്റാണെന്നും എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്റെ തലയില്‍ കൈ വെച്ച് ആശിര്‍വദിച്ചശേഷമാണ് സ്ഥാനം കൈമാറിയതെന്നും കെ സുധാകരന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വയലാര്‍ രവിയുടെ പക്കല്‍ നിന്നും പിന്തുണ ഉറപ്പു വരുത്തിയാണ് അദ്ദേഹം മടങ്ങിയത്. റോജി എം ജോണ്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സണ്ണി ജോസഫിനൊപ്പം ഉണ്ടായിരുന്നു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in