Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോസ്റ്റല്‍ വോട്ട് തിരുത്തല്‍: വെളിപ്പെടുത്താന്‍ ധൈര്യം കാട്ടിയ ജി. സുധാകരനെ അഭിനന്ദിക്കുന്നു; ജീര്‍ണതയുടെ ഭാഗമായുള്ള തുറന്നു പറച്ചില്‍- വി ഡി സതീശന്‍

പോസ്റ്റല്‍ വോട്ട് തിരുത്തല്‍: വെളിപ്പെടുത്താന്‍ ധൈര്യം കാട്ടിയ ജി. സുധാകരനെ അഭിനന്ദിക്കുന്നു; ജീര്‍ണതയുടെ ഭാഗമായുള്ള തുറന്നു പറച്ചില്‍- വി ഡി സതീശന്‍
  സി.പി.എമ്മിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യം കാട്ടിയ ജി. സുധാകരനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സി.പി.എമ്മിലെ ജീര്‍ണത ഉത്തമരായ കമ്മ്യൂണിസ്റ്റുകള്‍ ഇനിയും തുറന്നു കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ഭാഗമായുള്ള തുറന്നു പറച്ചിലാണ് മുതിര്‍ന്ന സി.പി.എം നേതാവ് ജി സുധാകരന്‍ ഇന്ന് നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വൈകിയ വേളയിലെങ്കിലും സി.പി.എം നടത്തിയ ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടാന്‍ ധൈര്യം കാട്ടിയ ജി. സുധാകരനെ അഭിനന്ദിക്കുന്നു. ജി. സുധാകരന്റെ വെളിപ്പെടുത്തലില്‍ സ്വമേധയാ കേസെടുത്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും മാത്രമല്ല, ജനാധിപത്യത്തെയും സി.പി.എം അട്ടിമറിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കണ്ണൂരില്‍ ഉള്‍പ്പെടെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുകയും കള്ളവോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ അതത് കാലങ്ങളില്‍ കോണ്‍ഗ്രസും യു.ഡി.എഫും ചൂണ്ടിക്കാട്ടിയതുമാണ്. അതു തന്നെയാണ് കാലങ്ങള്‍ക്ക് ശേഷം ജി. സുധാകരനും തുറന്നു സമ്മതിച്ചിരിക്കുന്നത്. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ഭാഗമായുണ്ടായ തുറന്നു പറച്ചിലാണ് ജി സുധാകരന്‍ നടത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിക്കും മുകളിലേക്ക് പിണറായി വിജയന്‍ വളരുകയും അധികാരത്തെ അഴിമതിക്ക് വേണ്ടി മാത്രം വിനിയോഗിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ജീര്‍ണത ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും ജി. സുധാകരനെ പോലെ ആത്മാഭിമാനമുള്ള ഉത്തമ കമ്മ്യൂണിസ്റ്റുകള്‍ ഇത്തരം ചെയ്തികള്‍ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in