Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാഹുലിനെതിരായ രാഷ്ട്രീയ വേട്ടയാടല്‍; സെക്രട്ടേറിയറ്റിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാർച്ച്

രാഹുലിനെതിരായ രാഷ്ട്രീയ വേട്ടയാടല്‍; സെക്രട്ടേറിയറ്റിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാർച്ച്
  തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നൈറ്റ് മാർച്ച് നടത്തും. സർക്കാരിന് ശക്തമായ താക്കീതുമായി നടത്തുന്ന നൈറ്റ് മാർച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. രാഹുലിനെതിരെ സർക്കാർ നടത്തുന്ന രാഷ്ട്രിയ വേട്ടയാടലിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയേറ്റിലേക്ക് നൈറ്റ്മാർച്ച് സംഘടിപ്പിച്ചിക്കുന്നത്. സർക്കാരിന്‍റെ പ്രതികാര രാഷ്ട്രിയത്തിനെതിരെ സംസ്ഥാന വ്യാപകമായി തുടരുന്ന പ്രതിഷേധത്തിന്‍റെ ഭാഗമാണ് മാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് നൂറുകണക്കിന് പ്രവർത്തകർ അണിചേരുന്ന മാർച്ച് ആരംഭിക്കുക. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ജനാധിപത്യ പ്രതിഷേധ സമരം നയിച്ചതിന്‍റെ പേരിൽ പുലർച്ചെ രാഹുലിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്യുകയും ഒന്നിനുപിന്നാലെ ഒന്നായി കേസുകൾ ചുമത്തി രാഷ്ടിയ പകപോക്കൽ നടത്തുന്നതിനുമെതിരെയുള്ള യുവജന രോഷം മാർച്ചിൽ പ്രതിഫലിക്കും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in