Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്
ലവ് ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കില്ല. ജോര്‍ജിന്‍റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. കേസെടുക്കാനുള്ള നിയമോപദേശം പോലീസിന് ലഭിക്കാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതില്‍ 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ് ജോര്‍ജ് പ്രസംഗിച്ചത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിച്ച് അയയ്ക്കണമെന്നും ജോര്‍ജ് പരാമര്‍ശിച്ചിരുന്നു. ജനുവരി 6 നാണ് സമാനമായി ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അന്ന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 28 നാണ് പിസിക്ക് കേസില്‍ ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് കേടതി ജാമ്യം അനുവദിച്ചത്. ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും കോടതിയില്‍ നിന്നും ലഭിച്ചിരുന്നു. എന്നിട്ടും കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പിസിയുടെ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സമൂഹം. വിഷയത്തിന്റെ ഗൗരവം വലുതാണെന്നും ഇനിയും സമാനമായ കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in