Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യൂണിവേഴ്‍സിറ്റി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്‍ഡ്; അഞ്ച് എസ് എഫ് ഐ ക്കാർ അറസ്റ്റിൽ

യൂണിവേഴ്‍സിറ്റി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്‍ഡ്; അഞ്ച് എസ് എഫ് ഐ ക്കാർ അറസ്റ്റിൽ
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് എസ് എഫ് ഐ ക്കാർ അറസ്റ്റിൽ. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമൽ മുഹമ്മദ്, റ്റി ശംഭു, അജ്മൽ, സുനിൽ ആർ, വിഘ്നേഷ്, അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. അതേ സമയം കെ.എസ്.യു പ്രവർത്തകനെ ക്രൂരമായി മർദ്ധിച്ച മഹേഷിനെ പിടികൂടാനായിട്ടില്ല. അതേസമയം റെയ്ഡ് പ്രഹസനമാണെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവർത്തകൻ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ബുധനാഴ്ച രാത്രി എസ്എഫ്ഐ പ്രവർത്തകനായിരുന്ന 'ഏട്ടപ്പൻ' മഹേഷ് കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലായിരുന്നു പശിശോധന. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in