Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട് : കുറ്റാരോപിതനായ പൊലീസുകാരന് സസ്പെന്‍ഷന്‍ നല്‍കി കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപണം

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട് : കുറ്റാരോപിതനായ പൊലീസുകാരന് സസ്പെന്‍ഷന്‍ നല്‍കി കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപണം
പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട് കാട്ടിയ ക്രൈംബ്രാഞ്ച് ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖനെ സസ്പെൻഡ് ചെയ്തു. ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരവും വൈശാഖനെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടതിനെ തുടർന്നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വൈശാഖിനെതിരെ നടപടിയെടുത്തത്. ഐ ജി ശ്രീജിത്തിന്‍റെ നിരീക്ഷണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. 'ശ്രീപത്മനാഭ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്. പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതാണ് ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള വാർത്ത പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്. അതേസമയം പോലീസുകാരുടെ പോസ്റ്റൽ വോട്ടിലെ ക്രമക്കേട് 4 പേരിലായി ഒതുക്കാൻ ശ്രമം നടത്തുകയാണെന്ന വിമർശനം ഇതിനോടകം പല കോണുകളിൽ നിന്നായി ഉയർന്നിട്ടുണ്ട്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in