Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴയിട്ട് പൊലീസ് ; 2000 വാങ്ങി 500 രൂപയുടെ രസീത് നല്‍കി

ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴയിട്ട് പൊലീസ് ; 2000 വാങ്ങി 500 രൂപയുടെ രസീത് നല്‍കി
തിരുവനന്തപുരം: വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക്‌ ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും മകനും പിഴ ചുമത്തി പൊലീസ്. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയതായും പരാതി. വെഞ്ചാവോട് സ്വദേശി നവീനാണ് ശ്രീകാര്യം പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. അതേസമയം  എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു. 19-കാരനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ലെന്ന് നവീന്‍ പ്രതികരിച്ചു.

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in