Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോഴ വിവാദം : കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

കോഴ വിവാദം : കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്
മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കോഴ നൽകിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശന്‍റെ പരാതിയിലാണ് സുരേന്ദ്രനെതിരെ ബദിയടുക്ക പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 171 B, 171 E വകുപ്പുകൾ പ്രകാരമാണ് കെ സുരേന്ദ്രനെതിരെ  എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുന്ദരയുടെ മൊഴി കൂടി ചേർത്ത് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കൂടി ചേർക്കും. സുന്ദരയ്ക്ക് പണം കൈമാറിയ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കും. പരാതിക്കാരനായ വി.വി രമേശനു വേണ്ടി അഡ്വ. സുഖുർ കോടതിയിൽ ഹാജരായി.  സുന്ദരയുടെ വെളിപ്പെടുത്തലിലൂടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും  പാർട്ടിയും ഒരുപോലെ വെട്ടിലായിരിക്കുകയാണ്.

Related articles

See all
Latest News

കേരളത്തിന്‍റെ സിരകളില്‍ ഇനി ‘സമരാഗ്നി’യുടെ വീര്യം; കെപിസിസിയുടെ ജനകീയ പ്രക്ഷോഭയാത്രയ്ക്ക്...

Kerala

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടിക...

Kerala

സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ് : സുന്ദരയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

Latest News

സിപിഎം ശുപാര്‍ശ; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയ...

Save your stories

Sign in