Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SFI| പോലീസ് നോക്കു കുത്തിയായി; കേരള സര്‍വ്വകലാശാല ആസ്ഥാനം എസ്എഫ്‌ഐ കയ്യടക്കി

SFI|  പോലീസ് നോക്കു കുത്തിയായി; കേരള സര്‍വ്വകലാശാല ആസ്ഥാനം എസ്എഫ്‌ഐ കയ്യടക്കി
ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. സര്‍വ്വകലാശാലയുടെ പ്രധാന കവാടം തള്ളിത്തുറന്ന് പ്രവര്‍ത്തകര്‍ മന്ദിരത്തിനുള്ളില്‍ കടന്നു. അതേ സമയം പ്രവര്‍ത്തകരെ നിയന്ത്രിക്കാതെ പൊലീസ് കാവല്‍ക്കാരായി നിന്നു. സര്‍വകലാശാല മന്ദിരത്തിന് സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സര്‍വകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയാണ്. വിസിയുടെ ചേംബറിന് അടുത്ത് വരെ പ്രവര്‍ത്തകരെത്തി. എസ് ഐ ഐ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ തടയാതെ പൊലീസ് നോക്കുകുത്തികളായി നില്‍ക്കുന്ന കാഴ്ചയാണ് സ്ഥലത്തുണ്ടായത്. ഇതുവരെയും സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിട്ടില്ല. സര്‍വകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളില്‍ മുങ്ങിയിരിക്കുകയാണ്. ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചാണ് എസ് എഫ് ഐ പ്രതിഷേധം. അതേസമയം കാലിക്കറ്റ്- കണ്ണൂര്‍-കേരളാ സര്‍വലാശാലകളിലും എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്കായിരുന്നു എസ്എഫ് ഐ മാര്‍ച്ച് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.  

Related articles

See all
Latest News

UDF HIGHER EDUCATION CONCLAVE| യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ്...

Latest News

'കണ്ടിരിക്കേണ്ട ചിത്രമാണ് എമ്പുരാന്‍'- രമേശ് ചെന്നിത്തല

Latest News

'അരിയെവിടെ സര്‍ക്കാരെ '; റേഷന്‍ വിതരണ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷ...

Latest News

കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണം; കാര്യങ്ങള്‍ പുറത്ത് വരണമെന്നും കെ മുരളീധരന്‍

Save your stories

Sign in