Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിപി ദിവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസും സര്‍ക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണം - രമേശ് ചെന്നിത്തല

പിപി ദിവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസും സര്‍ക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണം - രമേശ് ചെന്നിത്തല
തിരുവനന്തപുരം:സിപിഎം നേതാവ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരും പോലീസും ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാരിയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. കോടതി മുന്‍കൂര്‍ ജാമ്യം തളളിയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് അറസ്റ്റ് നടത്തണം. പോലീസിന്റെ ഉത്തരവാദിത്തം നീതി നിര്‍വഹണമാണ് അല്ലാതെ എകെജി സെന്ററില്‍ നിന്നുള്ള ഉത്തരവുകള്‍ അനുസരിക്കലല്ല. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം തികച്ചും ന്യായമാണ് അറസ്റ്റിനു വേണ്ടിയുള്ള അവരുടെ ആവശ്യം. പി.പി ദിവ്യയെ സിപിഎം ഒരു നടപടികളും എടുക്കാതെ സംരക്ഷിക്കുകയാണ്. ഇരയ്ക്കൊപ്പം നില്‍ക്കുന്നുവെന്നു തോന്നലുണ്ടാക്കി വേട്ടക്കാരെ സംരക്ഷിക്കുകയാണ് സിപിഎം.പാര്‍ട്ടി നേതൃത്വത്തിനും, പോലീസിനും ദിവ്യ എവിടെയെന്ന് അറിയാമായിരുന്നു. എന്നിട്ടും അവരെ പിടികൂടാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിനു കാരണം.പാര്‍ട്ടി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് പോലീസ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇതുവരെ പാര്‍ട്ടി ഒരു ഉന്നതോദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരിയായ ഇവര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല.ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കണം.പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇവരെ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in