Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം : ഏട്ടപ്പൻ മഹേഷ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പിടികൂടാതെ പോലീസ്

യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം : ഏട്ടപ്പൻ മഹേഷ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പിടികൂടാതെ പോലീസ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘർഷങ്ങളിലെ മുഖ്യപ്രതി ഏട്ടപ്പൻ മഹേഷടക്കം പ്രധാന പ്രതികളെ പിടികൂടാതെ പോലീസ്. അഞ്ചാം ദിവസവും ഇയാൾ ഒളിവിലെന്ന് പോലീസ് ഭാഷ്യം. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്‌സിറ്റി കോളേജിന് ഇന്ന് അവധിയാണ്. അതേ സമയം കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ സ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ കൊലവിളി മുഴക്കിയ ശേഷം കെ.എസ്.യു വിദ്യാർഥിയെ മർദിക്കുകയും സർട്ടിഫിക്കറ്റുകൾ കത്തിക്കുകയും ചെയ്ത എം.ആർ.മഹേഷ്‌കുമാറാണ് സംഘർഷങ്ങളിലെ മുഖ്യപ്രതി. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടെങ്കിലും പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തലസ്ഥാനത്തെ ഏതെങ്കിലും സി.പി.എം അനുകൂല കെട്ടിടത്തിൽ തന്നെ പ്രതി ഉണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു. പ്രതിയെ പിടികൂടാതെ തിടുക്കപ്പെട്ട് വനിതകളുൾപ്പെടെ 8 കെ എസ് യു പ്രവർത്തകർക്കെതിരെ കള്ള കേസെടുത്തതും. 3 കെ എസ് യു നേതാക്കളെ അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജിന് ഇന്ന് അവധിയാണ്. അധ്യാപകർ കോളേജിൽ എത്തണമെന്നും പ്രിൻസിപ്പൽ ഡോ.കെ മണി അറിയിച്ചിട്ടുണ്ട്. അതേ സമയം സമാധാന നടപടികളുടെ ഭാഗമായി ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in