Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പീഡനക്കേസില്‍ ബിജെപി നേതാവായ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവില്‍; കേസ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന്

പീഡനക്കേസില്‍ ബിജെപി നേതാവായ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവില്‍; കേസ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന്
Child-Abuse കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കൂടിയായ പത്മരാജനെതിരെയാണ് പോലീസ് കേസെടുത്തത്. അധ്യാപകന്‍ ഒളിവിലാണന്നും ഇയാള്‍ക്കായി അന്വേക്ഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. പാനൂരിനടുത്തുളള ഒരു എയ്ഡഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ജനുവരി 15നാണ് വിദ്യാര്‍ത്ഥി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് മൂന്ന് തവണ അധ്യാപകന്‍ സ്കൂള്‍ ടോയ് ലറ്റില്‍ വെച്ച് പീഡിപ്പിച്ചതായും വിദ്യാര്‍ത്ഥിനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനി സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേക്ഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പാനൂര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ വ്യക്തമായാതായി പോലീസ് പറ‍ഞ്ഞു. വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബി.ജെ.പി പ്രാദേശിക നേതാവും സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ നേതാവുമാണ്.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in