Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'പ്രധാനമന്ത്രി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും'; സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് പി.ചിദംബരം

'പ്രധാനമന്ത്രി  നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും'; സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് പി.ചിദംബരം
  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി. പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജുമാണ് നല്‍കിയതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒഴിഞ്ഞ പേജ് പൂരിപ്പിക്കുന്നത് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് പരിശോദിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. "ഇന്നലെ നമുക്ക് പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് നാം. സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും എങ്ങനെയാണെന്ന് ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തും" ചിദംബരം ട്വീറ്റ് ചെയ്തു.   https://twitter.com/PChidambaram_IN/status/1260403518042750979

Related articles

See all
Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Save your stories

Sign in