Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എടപ്പാൾ, വാളയാർ, പാലത്തായി; കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?; സർക്കാരിനോട് പി.കെ ഫിറോസ്

എടപ്പാൾ, വാളയാർ, പാലത്തായി; കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?; സർക്കാരിനോട് പി.കെ ഫിറോസ്
'ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്‍റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശ്രീമതി ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ...നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ നിങ്ങൾ സ്വീകരിക്കുക? ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!!'- ഫിറോസ് ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിന്‍റെ പൂർണരൂപം : ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക? എടപ്പാളിലെ തിയേറ്ററിൽ ബാലികയെ പീഢിപ്പിച്ച സംഭവം ഓർമ്മയില്ലേ? വിവരം ചൈൽഡ് ലൈനെ അറിയിച്ച തിയേറ്റർ ഉടമക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുത്തത്. പിന്നീട് വാളയാറിലെ രണ്ട് കുട്ടികൾക്കും നീതി കിട്ടിയില്ല. ആദ്യത്തെ കുട്ടി പീഢനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പോലീസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികൾ കേസിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു. പോലീസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി. ഒരു പോലീസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികൾ കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പറഞ്ഞ പോലീസുദ്യോഗസ്ഥൻ പോലും ഇപ്പോഴും സർവ്വീസിൽ ഞെളിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് വഴിയൊരുക്കിയിരിക്കുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല. ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്‍റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശൈലജ ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ...നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ നിങ്ങൾ സ്വീകരിക്കുക? ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!!

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in