Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഭൂപതിവ് ചട്ട ഭേദഗതി : സുപ്രീംകോടതി വിധി സർക്കാരിനുള്ള തിരിച്ചടി: പി.ജെ.ജോസഫ്

ഭൂപതിവ് ചട്ട ഭേദഗതി :  സുപ്രീംകോടതി വിധി സർക്കാരിനുള്ള തിരിച്ചടി: പി.ജെ.ജോസഫ്
ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ ഒളിച്ചുകളി നടത്തിയ സർക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്ന് കേരളാ കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. ഇടുക്കി ജില്ലയ്ക്ക് മാത്രമായി നിയമം നടപ്പിലാവില്ലെന്നും, ഇനിയെങ്കിലും സർക്കാർ തെറ്റുതിരുത്തുവാൻ തയ്യാറാകണമെന്നും പി.ജെ.ജോസഫ് തൊടുപുഴയിൽ പറഞ്ഞു. 20l8 - ഓഗസ്റ്റിൽ ഇടുക്കി ജില്ലയ്ക്ക് മാത്രമായി നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതു മുതലുള്ള തർക്കങ്ങൾക്കാണ് പരിസമാപ്തി ആയത്. കേരളത്തിലെ 13 ജില്ലകൾക്കുമുള്ള അവകാശം ഇടുക്കിയിലെ കർഷകർക്ക് നിഷേധിക്കുന്നത് നീതിയല്ലെന്നാണ് സുപ്രീംകോടതി വിധി. ജനങ്ങളോട് വിശ്വാസ വഞ്ചന കാണിച്ച ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ നിലംപരിശാകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. സുപ്രീംകോടതി വിധിയിൽ സന്തോഷസൂചകമായി മാധ്യമ പ്രവർത്തകർക്ക് കേക്ക് മുറിച്ച് നൽകിയാണ് ഇടുക്കി പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനം ജോസഫ് അവസാനിപ്പിച്ചത്

Related articles

See all
Popular News

ആലുവ മാർത്താണ്ഡവർമ പഴയ പാലം അടയ്ക്കുന്നു; ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്ക് കടുത്ത ഗതാഗത നിയ...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; പ്രതികൾക്ക് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം

Popular News

നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസുകൾ മുടങ്ങില...

Popular News

6 മാസത്തിനിടെ കേരളത്തിലേക്ക് കടത്തിയത് 200 കിലോ MDMA; ലഹരി കടത്ത് സംഘത്തലവൻ ബാദുഷയെ വലയിലാ...

Save your stories

Sign in