കുഴല്‍പണം എത്തിച്ചത് ചാക്കില്‍; കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞടുപ്പ് ഫണ്ടെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി
Jaihind TV News Report
Jaihind TV Web Desk
October 31, 2024
1 min read
•
Updated: May 13, 2026
തൃശ്ശൂര്‍: ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. കൊടകര കുഴല്‍പ്പണ കേസിലാണ് വെളിപ്പെടുത്തല്‍. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും, കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നുമാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞത്. ചാക്കില്‍ കെട്ടിയാണ് പണം കൊണ്ട് വന്നത്.പണം കൊണ്ട് വന്നത് ധര്‍മ്മരാജന്‍ എന്നൊരു വ്യക്തിയാണ്.ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്.താന്‍ ആണ് ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തതെന്നും തിരൂര്‍ സതീഷ് പറഞ്ഞു.
ഉടന്‍ തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും.ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. ഓഫീസില്‍ പണം വെച്ചു. പിന്നീട് ആണ് പണമാണെന്ന് അറിഞ്ഞത്.താന്‍ എല്ലാം ചെയ്തത് ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും തിരൂര്‍ സതീഷ് ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10