Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒടുവില്‍ മൗനം വെടിഞ്ഞു; ജനവിധിക്ക് മുന്നില്‍ വിനയാന്വിതന്‍; 'തിരുത്തലുകളോടെ ശക്തമായി തിരിച്ചുവരും'; തോല്‍വി സമ്മതിച്ച് പിണറായി വിജയന്

ഒടുവില്‍ മൗനം വെടിഞ്ഞു; ജനവിധിക്ക് മുന്നില്‍ വിനയാന്വിതന്‍; 'തിരുത്തലുകളോടെ ശക്തമായി തിരിച്ചുവരും'; തോല്‍വി സമ്മതിച്ച് പിണറായി വിജയന്
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. ജനവിധി പൂർണ്ണമായ ആദരവോടെ സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനങ്ങൾ നൽകിയ ഈ സന്ദേശം ഉൾക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ ഫലമാണ് ഇത്തവണ ഉണ്ടായതെന്ന് പിണറായി വിജയൻ സമ്മതിക്കുന്നു. എങ്കിലും, പ്രതികൂല സാഹചര്യത്തിലും വലിയൊരു ജനവിഭാഗം മുന്നണിക്കൊപ്പം ഉറച്ചുനിന്നത് പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. വോട്ട് വിഹിതത്തിലും പിന്തുണയിലും വന്ന മാറ്റങ്ങളെക്കുറിച്ച് പാർട്ടി തുറന്ന പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 കഴിഞ്ഞ പത്തു വർഷക്കാലത്തെ പിണറായി വിജയന്റെ കർക്കശമായ നിലപാടുകളും ശൈലിയുമാണ് പാർട്ടിയെ ഇത്തരമൊരു പതനത്തിലേക്ക് എത്തിച്ചതെന്ന വിമർശനം ശക്തമാണ്. ആരെയും കൂസാതെയുള്ള ഭരണശൈലി കാര്യങ്ങൾ വഷളാക്കിയെന്നും വൈകിയാണെങ്കിലും തിരുത്തലുകൾക്ക് അദ്ദേഹം തയ്യാറാകുന്നുവെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി സംവിധാനങ്ങളിൽ വന്ന വീഴ്ചകളും ജനങ്ങളിൽ നിന്നുള്ള അകൽച്ചയും ഗൗരവമായി കേൾക്കാനും പരിശോധിക്കാനും തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവനയിൽ എടുത്തുപറയുന്നുണ്ട്.

പാർട്ടിയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിയ സാഹചര്യത്തിൽ, കൂടുതൽ കരുത്തോടെയും ജനകീയമായ തിരുത്തലുകളോടെയും തിരിച്ചുവരുമെന്ന ഉറച്ച നിലപാടാണ് പിണറായി വിജയൻ പങ്കുവെക്കുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവമായി പരിഗണിച്ച് വരുംനാളുകളിൽ മുന്നണിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.


Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in