Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അന്ന് 'നികൃഷ്ടജീവി' ഇന്ന് 'വിവരദോഷി'; പുരോഹിതർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി പിണറായി വിജയന്‍

അന്ന് 'നികൃഷ്ടജീവി' ഇന്ന് 'വിവരദോഷി'; പുരോഹിതർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി പിണറായി വിജയന്‍
  തിരുവനന്തപുരം: പുരോഹിതർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗീവർഗീസ് മാർ കുറിലോസ് മെത്രാപൊലീത്ത‌ക്കെതിരെയാണ് ഇത്തവണ മുഖ്യമന്ത്രി മോശം പരാമർശം നടത്തിയത്. പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വീണ്ടും ഒരു പ്രളയം വരണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രളയം വന്നതുകൊണ്ടാണ് തുടർഭരണം ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം മാർ കുറിലോസ് മെത്രാപൊലീത്ത കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് മെത്രാപൊലീത്തയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചത്. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവേദിയിലായിരുന്നു വിമർശനം. മുമ്പ് താമരശേരി ബിഷപ്പിനെ പിണറായി നികൃഷ്ടജീവി എന്നു  വിളിച്ചത് വന്‍ വിവാദമായിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in