Logo
Sun, Jun 14, 2026 • 04:57 AM
LIVE TV
Watch

No business videos available

No Middle East videos available

നായകത്വം പിണറായിക്ക് തന്നെ; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 14, 2026
1 min read Updated: June 13, 2026
SHARE:
SAVE: Login to save

നായകത്വം പിണറായിക്ക് തന്നെ; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. തുടർച്ചയായ പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശേഷമാണ് അദ്ദേഹം പ്രതിപക്ഷ നിരയിലേക്ക് മടങ്ങിയെത്തുന്നത്. കെ.എൻ. ബാലഗോപാലിന്റെ പേര് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നെങ്കിലും, നിയമസഭയിൽ സർക്കാരിനെ നേരിടാൻ പിണറായി വിജയൻ തന്നെ മുന്നിൽ നിൽക്കട്ടെ എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.

ഇതോടെ കേരള നിയമസഭ വീണ്ടും വി.ഡി. സതീശനും പിണറായി വിജയനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. കഴിഞ്ഞ അഞ്ച് വർഷക്കാലവും ഭരണപക്ഷത്തിരുന്ന പിണറായിയും പ്രതിപക്ഷത്തുണ്ടായിരുന്ന സതീശനും തമ്മിലുള്ള വാക്പോരുകൾ സഭയെ പ്രകമ്പനം കൊള്ളിച്ചിരുന്നു. എന്നാൽ ഇത്തവണ റോൾ മാറിയാണ് ഇരുവരും മുഖാമുഖം വരുന്നത്. മുഖ്യമന്ത്രിയുടെ കസേരയിൽ വി.ഡി. സതീശൻ എത്തുമ്പോൾ, അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവായി പിണറായി വിജയൻ സഭയിൽ അണിനിരക്കും.

ഈ പുതിയ രാഷ്ട്രീയ സമവാക്യം വരും ദിവസങ്ങളിൽ നിയമസഭയെ ഏറെ ചൂടുപിടിപ്പിക്കുമെന്ന് ഉറപ്പാണ്. പത്ത് വർഷത്തെ ഭരണ പരിചയമുള്ള ഒരു മുതിർന്ന നേതാവ് പ്രതിപക്ഷത്ത് എത്തുന്നത് വി.ഡി. സതീശൻ നയിക്കുന്ന പുതിയ സർക്കാരിന് വലിയ വെല്ലുവിളിയാകും.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10