Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷൗക്കത്തലിയുടെ തിരിച്ചുവരവ്, ഒരാഴ്ചയ്ക്കുള്ളിൽ വീണ പൂട്ട്; പിണറായിയുടെ സുരക്ഷാ ഗുണ്ടകളെ യുഡിഎഫ് കുടുക്കിയപ്പോൾ

ഷൗക്കത്തലിയുടെ തിരിച്ചുവരവ്, ഒരാഴ്ചയ്ക്കുള്ളിൽ വീണ പൂട്ട്; പിണറായിയുടെ സുരക്ഷാ ഗുണ്ടകളെ യുഡിഎഫ് കുടുക്കിയപ്പോൾ

അധികാരത്തിന്റെ ഹുങ്കിൽ ലോക്കൽ പൊലീസിനെപ്പോലും വകവയ്ക്കാതെ പൊതുജനങ്ങളെയും രാഷ്ട്രീയ എതിരാളികളെയും തെരുവിൽ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിന് ഒടുവിൽ നിയമത്തിന്റെ വഴിയിൽ തിരിച്ചടി. മുഖ്യമന്ത്രിയുടെ സ്വന്തം ഗുണ്ടാപ്പട എന്ന മേൽവിലാസത്തിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ചുപൊളിച്ച ഗൺമാൻ അടക്കമുള്ളവർക്കെതിരെ രണ്ടരവർഷത്തിന് ശേഷം വകുപ്പുതല നടപടിയുണ്ടാകുമ്പോൾ, അത് കേവലമൊരു അച്ചടക്ക നടപടിയല്ല; മറിച്ച് പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ കീഴിൽ കേരള പൊലീസ് എത്രത്തോളം ജീർണ്ണിച്ചിരുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്.

തങ്ങളെ സംരക്ഷിക്കാൻ പാർട്ടിപ്പടയും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന ധൈര്യത്തിൽ വടിയും മാരകായുധങ്ങളുമായി തെരുവിൽ അഴിഞ്ഞാടിയവർക്ക് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ കൃത്യമായ രാഷ്ട്രീയ-നിയമ മറുപടി നൽകിയിരിക്കുകയാണ്. 'ഞങ്ങളുടെ കുട്ടികളെ തല്ലിച്ചതച്ചത് മറക്കില്ല' എന്ന് ആവർത്തിച്ചുപറഞ്ഞ് അധികാരത്തിലെത്തിയ യുഡിഎഫ്, ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ പ്രഖ്യാപിച്ച പുനരന്വേഷണം പിണറായി സർക്കാരിന്റെ കാലത്തെ വലിയൊരു നീതികേടിനുള്ള തിരുത്തലാവുകയാണ്.

മുഖ്യമന്ത്രി തീർത്ത കവചവും എഡിജിപിയുടെ തിരുത്തലും

സുരക്ഷാസംഘത്തിന്റെ മർദനം അനാവശ്യമായിരുന്നുവെന്നും അവർക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്നും കാട്ടി ആലപ്പുഴ എസ്പിയായിരുന്ന ചൈത്ര തെരേസ ജോൺ അന്ന് കൃത്യമായ റിപ്പോർട്ട് നൽകിയിട്ടും അത് പൂഴ്ത്തിയത് മറ്റാരുമല്ല, മുഖ്യമന്ത്രി നേരിട്ടു ഭരിച്ച ആഭ്യന്തര വകുപ്പാണ്. തെരുവിൽ യുവാക്കളെ തല്ലിച്ചതച്ചതിനെ "തന്റെ ജീവൻ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം" എന്ന് വിചിത്രമായ ന്യായീകരണത്തിലൂടെ വെള്ളപൂശിയത് പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രിയായിരുന്നു. മുഖ്യമന്ത്രി തന്നെ പരസ്യമായി അക്രമികൾക്ക് കവചമൊരുക്കിയതോടെ കടുത്ത നടപടിയെടുക്കാൻ പൊലീസ് സേന ഭയന്നു.

എന്നാൽ അതിനേക്കാൾ ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ പ്രത്യേക അന്വേഷണസംഘത്തിന് (SIT) മുന്നിൽ ആലപ്പുഴ ഡിവൈഎസ്പി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും സംഘത്തെയും രക്ഷിക്കാൻ എഡിജിപി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ കേസ് ഡയറി അട്ടിമറിക്കപ്പെട്ടു എന്നതാണത്. കേസന്വേഷിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി, സുരക്ഷാസംഘത്തിന്റെ ക്രൂരമർദനം വെറും ഒൗദ്യോഗിക കൃത്യനിർവഹണമാണെന്ന് റഫർ റിപ്പോർട്ടിൽ തിരുത്തി എഴുതിച്ചു. ഒരു ജനാധിപത്യ സർക്കാരിന്റെ കീഴിൽ നിയമപാലകർ എങ്ങനെ പ്രതികളെ രക്ഷിക്കുന്ന മാഫിയയായി മാറി എന്ന് ഈ കേസ് ഡയറി തിരുത്തൽ തെളിയിക്കുന്നു.

ഷൗക്കത്തലിയുടെ മടങ്ങിവരവും കുഴിച്ചുമൂടിയ സത്യങ്ങളും

കഴിഞ്ഞ 10 വർഷം പിണറായി സർക്കാർ ബോധപൂർവ്വം ഒതുക്കിയിട്ടിരുന്ന, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച ധീരനായ ഉദ്യോഗസ്ഥൻ എ.പി. ഷൗക്കത്തലിയെത്തന്നെ പുതിയ എസ്ഐടി മേധാവിയാക്കിയപ്പോൾ യുഡിഎഫിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായിരുന്നു. സുരക്ഷാസംഘം നടത്തിയ ക്രൂരമർദനത്തിന്റെ വ്യക്തമായ ദൃശ്യങ്ങളും, കയ്യിൽ വയ്ക്കാൻ പാടില്ലാത്ത വടികൊണ്ടുള്ള മർദനമുറകളും ഒരാഴ്ചയ്ക്കുള്ളിൽ കൃത്യമായി അന്വേഷിച്ച് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു.

മുൻ എൽഡിഎഫ് സർക്കാർ രാഷ്ട്രീയവും ഉദ്യോഗസ്ഥതലത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് കുഴിച്ചുമൂടാൻ ശ്രമിച്ച അക്രമ രാഷ്ട്രീയത്തിന്റെ കഥകളാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ നിയമപരമായി കുത്തിപ്പൊക്കിയിരിക്കുന്നത്. കോടതി ഉത്തരവിട്ടിട്ടും പുനരന്വേഷണത്തിന് തയ്യാറാകാതിരുന്ന മുൻ സർക്കാരിന്റെ മർക്കടമുഷ്ടിക്കേറ്റ കനത്ത പ്രഹരമാണിത്.

തങ്ങളെ ചോദ്യം ചെയ്യുന്നവരെയും പ്രതിഷേധിക്കുന്നവരെയും കായികമായി നേരിടാൻ സ്വന്തം സുരക്ഷാസംഘത്തെ ഗുണ്ടാപ്പടയാക്കി മാറ്റിയ പിണറായി വിജയന്റെ ആഭ്യന്തര നയത്തിന്റെ പതനമാണ് ഈ കേസ്. നിയമവും കോടതിയും തങ്ങളുടെ പോക്കറ്റിലാണെന്ന് കരുതിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ യജമാനന്മാരും ഇന്ന് ജനങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യപ്പെടുകയാണ്. വിപ്ലവത്തിന്റെ പേരിൽ സ്വന്തം അണികളെ അക്രമത്തിന് വിട്ടുകൊടുക്കുകയും ഭരണകൂട ഭീകരതയെ ന്യായീകരിക്കുകയും ചെയ്ത പിണറായി വിജയന്റെ രാഷ്ട്രീയ തകർച്ച പൂർത്തിയാകുന്നത് തെരുവിൽ വീണ ചോരയ്ക്ക് നിയമം കണക്കുചോദിച്ചു തുടങ്ങുമ്പോഴാണ്.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in