Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടിയെ അപവാദം പറഞ്ഞവരെ, മരിച്ചിട്ടും വേട്ടയാടുന്നവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം: എ.കെ. ആന്‍റണി

ഉമ്മന്‍ ചാണ്ടിയെ അപവാദം പറഞ്ഞവരെ, മരിച്ചിട്ടും വേട്ടയാടുന്നവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം: എ.കെ. ആന്‍റണി
  കോട്ടയം: ഉമ്മന്‍ ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കണ്ട് ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി. ഞെട്ടി വിറച്ച് എല്‍ഡിഎഫ് ബോധം കെടണം. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചില്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരിക്കലും മാപ്പുകൊടുക്കരുത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിന് ശേഷവും വെറുതെ വിടുന്നില്ല. അവരുടെ സ്ഥാനാര്‍ത്ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാനെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും വേട്ടയാടുകയാണ്. പുതുപ്പള്ളിയിലുണ്ടായ എല്ലാ വികസനവും ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയതാണ്. ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തിയാണ് മരിച്ചത്. ഇന്ത്യയില്‍ ഒരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത്. ജാതിയും മതവും ഉള്‍പ്പെടെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം ജനകീയനായായ ഉമ്മന്‍ ചാണ്ടിയെ സിപിഎം അനാവശ്യമായി വേട്ടയാടിയത് പുതുപ്പള്ളി ഒരുകാലത്തും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്‍റ് കെ.ബി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കൊടിക്കുന്നില്‍ സുരഷേ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, യുഡിഎഫ് സെക്രട്ടറി സി.പി. ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, ഫില്‍സണ്‍ മാത്യൂസ്, കെ.എം. ഷാജി, എം.എം. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിന് മുമ്പായി എ.കെ. ആന്‍റണി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ചു. കാരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിച്ചു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in