Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യാത്രക്കാരുള്ള ഓട്ടോറിക്ഷ പാളത്തിലാക്കി പൂട്ടി ; ഗേറ്റ് കീപ്പർക്ക് സസ്പെന്‍ഷന്‍

യാത്രക്കാരുള്ള ഓട്ടോറിക്ഷ പാളത്തിലാക്കി പൂട്ടി ; ഗേറ്റ് കീപ്പർക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം : വർക്കലയ്ക്കടുത്തുള്ള റെയിൽവേ ക്രോസിൽ യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ പാളത്തിന് നടുവിലാക്കി പൂട്ടിയ ഗേറ്റ് കീപ്പർക്ക് സസ്പെന്‍ഷന്‍. ഗേറ്റ് കീപ്പർ സതീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ട്രെയിൻ കടന്നുപോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിന്‍റെ കാരണം ചോദിച്ചതാണ് ഗേറ്റ് കീപ്പറെ പ്രകോപിപ്പിച്ചത്. അമ്മയും മകനും സഞ്ചരിച്ച ഓട്ടോറിക്ഷ പാളത്തിന് നടുവിലാക്കി ഇരുവശത്തെയും ഗേറ്റുകള്‍ പൂട്ടുകയായിരുന്നു. പത്തു മിനിട്ടോളം ഓട്ടോ തടഞ്ഞിട്ടു. അതേസമയം യാത്രക്കാര്‍ അസഭ്യം പറഞ്ഞതായി ഗേറ്റ് കീപ്പര്‍ ആരോപിച്ചു. ഗേറ്റ് പൂട്ടിയിട്ടില്ലെന്നും സതീഷ് കുമാർ അവകാശപ്പെട്ടു.
*image for representation purpose

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in