Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പാലത്തായി പീഡനക്കേസില്‍ പൊലീസിനെ ന്യായീകരിച്ച് പി.ജയരാജന്‍

പാലത്തായി പീഡനക്കേസില്‍ പൊലീസിനെ ന്യായീകരിച്ച് പി.ജയരാജന്‍
P-Jayarajan പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയ ബിജെപി നേതാവ് പീഡിപ്പിച്ച കേസില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജന്‍. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നഘട്ടത്തിലാണ് അദ്ദേഹം പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. അതേസമയം സംഭവത്തില്‍ പരാതി നല്‍കി ഒരു മാസമായിട്ടും പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പരാതി നല്‍കി ഒരു മാസമായിട്ടും ഇയാളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദിവസങ്ങളായി ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് പ്രതിയായ പത്മരാജന്‍. ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്. രാവിലെ പൊലീസ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ ഒന്‍പതരയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.  

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in