Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല വിവാദത്തിന് കാരണം പിണറായി വിജയന്‍റെ മർക്കടമുഷ്ടി

ശബരിമല വിവാദത്തിന് കാരണം പിണറായി വിജയന്‍റെ മർക്കടമുഷ്ടി
പിണറായി വിജയന്‍റെ മർക്കടമുഷ്ടിയാണ് ശബരിമല വിവാദത്തിന് കാരണമെന്ന് KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് വർഗീയത വളർത്താനാണ് BJP യും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നത്. പാലക്കാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാര്‍ ഇനിയെങ്കിലും വിവേകം കാണിക്കാന്‍ തയാറാകണം.  ഇതിനുള്ള നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കലാപം ഉണ്ടാക്കി വിശ്വാസത്തെ തകർക്കാനാണ് പിണറായി സർക്കാർശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. DCC പ്രസിഡന്‍റ് അധ്യക്ഷനായ ചടങ്ങിൽ KPCC വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. K ശങ്കരനാരായണൻ , V.S വിജയരാഘവൻ, V.T ബല്‍റാം , എ രാമസ്വാമി തുടങ്ങിയ KPCC, DCC ഭാരവാഹികളും നേതൃസംഗമത്തില്‍ പങ്കെടുത്തു.

Related articles

See all
Kerala

അവര്‍ ചോദിക്കുന്നു... "ഞങ്ങള്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?... ഇങ്ങനെയൊന്നും...

Kerala

കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കരുതലിനും സ്നേഹത്തിനും സാക്ഷിയായി വയനാടും...

Kerala

പ്രളയം മനുഷ്യനിര്‍മിതം; സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: മുല്ലപ്പള്ളി രാമചന...

Kerala

സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ധീരസ്മൃതിയാത്ര

Save your stories

Sign in