Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പത്മനാഭസ്വാമി ക്ഷേത്ര വിധിയില്‍ ഭേദഗതി; ഭരണസമിതിയില്‍ അഡീ. ജഡ്ജിക്ക് അംഗമാകാമെന്നും സുപ്രീകോടതി

പത്മനാഭസ്വാമി ക്ഷേത്ര വിധിയില്‍ ഭേദഗതി; ഭരണസമിതിയില്‍ അഡീ. ജഡ്ജിക്ക് അംഗമാകാമെന്നും സുപ്രീകോടതി
Sree-Padmanabha-Swamy-Temple   ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി രൂപീകരിക്കാൻ 4 ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ഉപദേശക സമിതി അധ്യക്ഷനായി മലയാളിയായ റിട്ട. ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കാമെന്ന് സുപ്രീംകോടതി. ഭരണ സമിതി അധ്യക്ഷനായി ഹിന്ദു ജഡ്ജിയെ നിയമിക്കാനും സുപ്രീം കോടതി അനുമതി. ക്ഷേത്ര ട്രസ്റ്റി രാമവർമ്മ നൽകിയ തിരുത്തൽ അപേക്ഷയിലാണ് സുപ്രീംകോടതി വിധി. കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അവകാശം സുപ്രീംകോടതി അംഗീകരിച്ചത്. ക്ഷേത്ര ഭരണത്തിനായി രണ്ട് സമിതികൾക്ക് രൂപം നൽകാനാണ് കോടതി വിധിച്ചത്. ക്ഷേത്ര ഭരണത്തിന് ഒരു സമിതിയും മറ്റൊരു ക്ഷേത്ര ഉപദേശക സമിതിയുമാണ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചത്. ഭരണ സമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണം എന്നാണ് കോടതി വ്യക്തമാക്കിയത്. അതോടൊപ്പം ഉപദേശക സമിതി അധ്യക്ഷൻ റിട്ടയർ ജഡ്ജി അകണമെന്നും കോടതി വിധിച്ചു. ഇതിൽ ഭേദഗതി അവശ്യപ്പെട്ടാണ് ക്ഷേത്ര ട്രസ്റ്റി രാമ വർമ്മ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിൽ ഹിന്ദുവായ അഡീഷണൽ ജഡ്ജിക്ക് ചുമതല നൽകണം എന്ന ആവശ്യം രാമവർമ്മ സുപ്രീംകോടതിക്ക് മുന്നിൽ വെച്ചു. ഇത് സുപ്രീംകോടതി അംഗീകരിച്ചു. അതോടൊപ്പം ഉപദേശക സമിതി അധ്യക്ഷൻ മലയാളി റിട്ട. ജഡ്ജി ആകണം എന്ന ആവശ്യവും രാമവർമ്മ ഉന്നയിച്ചു. അല്ലാത്ത പക്ഷം ക്ഷേത്ര ആചാരത്തെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടാകാത്ത സാഹചര്യം ഉണ്ടാകും എന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിക്കുക ആയിരുന്നു. ഭരണ സമിതി രൂപീകരിക്കാൻ 4 ആഴ്ചത്തെ സമായവും സുപ്രീംകോടതി അനുവദിച്ചു. ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in