Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള പിണറായി സർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പി.ചിദംബരം

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള പിണറായി സർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പി.ചിദംബരം
മാധ്യമങ്ങൾക്ക് വിലങ്ങിടാന്‍ സംസ്ഥാന സർക്കാർ കൊണ്ടു വന്ന നിയമ ഭേദഗതിയെ പരിഹസിച്ചും, ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് നേതാവ് പി. ചിദംബരം. സാമൂഹിക മാധ്യമങ്ങളിൽ കുറ്റകരം ആയ പോസ്റ്റിട്ടാൽ അഞ്ചു വർഷം തടവ് നൽകുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന്‍റെ തീരുമാനം ഞെട്ടിക്കുന്നതാണ്. സെബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയേയും ഇത്തരം ക്രൂരമായ തീരുമാനങ്ങളെയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേ സമയം രമേശ് ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിലാണ് ചിദംബരം വിമർശിച്ചത്. അന്വേഷണ ഏജൻസി നാല് തവണ അവസാനിപ്പിച്ച് റിപ്പോർട്ട് ചെയ്ത കേസിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാൻ ശ്രമിച്ചതും ഞെട്ടിച്ചു. 'എന്‍റെ സുഹൃത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും', ചിദംബരം ട്വീറ്റ് ചെയ്തു.

Related articles

See all
Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in