Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സാമ്പത്തിക പ്രതിസന്ധിയും സർക്കാരിന്‍റെ ധൂർത്തും തുറന്നുകാട്ടാന്‍ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

സാമ്പത്തിക പ്രതിസന്ധിയും സർക്കാരിന്‍റെ ധൂർത്തും തുറന്നുകാട്ടാന്‍ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്
Kerala-Niyama-sabha   തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അതിനിടയിലും തുടരുന്ന സർക്കാരിന്‍റെ ധൂർത്തും സഭയിൽ തുറന്നുകാട്ടുവാൻ പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധിയും ധൂർത്തും അടിയന്തര പ്രമേയമായി ഇന്ന് പ്രതിപക്ഷം സഭയിൽ അവതരിപ്പിക്കും. റോജി എം ജോൺ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് തന്നെ സഭയിൽ സമ്മതിക്കേണ്ടി വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും കൂപ്പുകുത്തിച്ച് സംസ്ഥാനത്തെ പരിതാപകരമായ അവസ്ഥയിൽ എത്തിച്ച സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്കെതിരെ സഭയിൽ പ്രതിപക്ഷം ആഞ്ഞടിക്കും. നേരത്തെ തന്നെ സർക്കാരിന് മുന്നറിയിപ്പുമായി പ്രതിപക്ഷം സംസ്ഥാനം നേരിടാൻ ഇരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധവളപത്രം ഇറക്കിയിരുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ നിയമസഭയിൽ ബഹളമുണ്ടാക്കി പ്രതിപക്ഷ ശബ്ദം തടസപ്പെടുത്തു ന്ന ആസൂത്രിത നീക്കം കഴിഞ്ഞ ദിവസവും സഭയിൽ അരങ്ങേറിയിരുന്നു. ഇതിനെ ശക്തമായി നേരിടുവാൻ ഉറച്ചാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in