Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളന്‍; മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം' : രമേശ് ചെന്നിത്തല

'സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളന്‍; മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം' : രമേശ് ചെന്നിത്തല
Ramesh-Chennithala-Jan-15 കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനാണെന്ന് ആരോപിച്ചു. മസാല ബോണ്ടുമായി ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ മറുപടി പറയുന്നില്ല. ജനങ്ങളുടെ നികുതിപ്പണം തങ്ങളുടെ കൂട്ടാളികള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in