പെരുമ്പാവൂരിന്‍റെ ഓപ്പറേഷൻ ക്ലീൻ; 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
Jaihind TV News Report
Jaihind TV Web Desk
July 08, 2024
1 min read
•
Updated: May 24, 2026
എറണാകുളം: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്‍റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ . ആസാം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലി ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാമിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. 1000 രൂപ നിരക്കിലാണ് കച്ചവടം. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ തണ്ടേക്കാട് നിന്നും 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ സ്പെഷ്യൽ ടീം പിടികൂടിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10