Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.എസ്.സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താന്‍:ഉമ്മന്‍ചാണ്ടി

പി.എസ്.സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താന്‍:ഉമ്മന്‍ചാണ്ടി
പുതിയ ലിസ്റ്റ് നിലവില്‍ വരുന്നതിന് മുന്‍പ് പി.എസ്.സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുക ആയിരുന്നു അദ്ദേഹം. അനുവിന്‍റെ ആത്മഹത്യയ്‌ക്കെതിരായ ജനരോഷത്തില്‍ നിന്നും സര്‍ക്കാരിന് ഓടിയൊളിക്കാനാവില്ല. ഈ ആത്മഹത്യ സര്‍ക്കാര്‍ സൃഷ്ടിച്ചിതാണ്. സീനിയോറിറ്റി തര്‍ക്കം പരിഹരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് നാരങ്ങനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, വൈസ് പ്രസിഡന്‍റുമാരായ ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍രവി, പാലോട് രവി, മണക്കാട് സുരേഷ്, പഴകുളം മധു, എം.എം.നസീര്‍, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്‍റ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, പന്തളം സുധാകരന്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Save your stories

Sign in