Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരോള്‍ സംഘത്തെ ആക്രമിച്ച DYFI യുടേത് അധികാരത്തിന്‍റെ ധാര്‍ഷ്ട്യം: ഉമ്മന്‍ ചാണ്ടി

കരോള്‍ സംഘത്തെ ആക്രമിച്ച DYFI യുടേത് അധികാരത്തിന്‍റെ ധാര്‍ഷ്ട്യം: ഉമ്മന്‍ ചാണ്ടി
പാത്താമുട്ടം പള്ളിയിൽ നടന്നത് അധികാരത്തിന്‍റെ ധാർഷ്ട്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. സംഭവത്തിൽ പ്രതിഷേധിച്ച് ജനുവരി നാലിന് എസ്.പി ഓഫീസിലേക്ക് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തും. സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സന്ദർശനം നടത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം ഭയന്ന് പാത്താമുട്ടം സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കഴിയുന്നവരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സന്ദർശിച്ചു. ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആറോളം കുടുംബങ്ങളാണ് പള്ളിയിൽ കഴിയുന്നത്. ഇവിടെ സംഭവിച്ചത് അധികാരത്തിന്‍റെ ധാർഷ്ട്യമെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. വനിതാ മതിൽ നിർമിച്ച് നവോത്ഥാനം കൊണ്ടുവരാൻ ശ്രമിക്കുന്ന സർക്കാർ ഇതാണോ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും തനിക്കെതിരെ ആക്രമണ ശ്രമം ഉണ്ടായി എന്ന പരാതിയുമായി ഒരാളെത്തി. ഉടൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സ്ഥലം എം.എൽ.എ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിന് നിർദേശം നൽകി. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് ജനുവരി നാലിന് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in