Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃശൂർ-പാലക്കാട് ദേശീയ പാതയിൽ കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നു

തൃശൂർ-പാലക്കാട് ദേശീയ പാതയിൽ കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നു
തൃശൂർ-പാലക്കാട് ദേശീയ പാതയിൽ കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നു. പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം തുടരും. പവർ ഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനു വേണ്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഗതാഗത നിയന്ത്രണത്തിന്റെ ട്രയൽ റൺ ആണ് ഇന്നും നാളെയുമായി നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നും നാളെയും കുതിരാനിൽ ഒറ്റ വരി ഗതാഗതം മാത്രമാണ് അനുവദിക്കുക. രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് നിയന്ത്രണം. കെ എസ് ആർടിസി- സ്വകാര്യ ബസുകൾക്കും ആംബുലൻസുകൾക്കും നിയന്ത്രണമില്ല. തൃശൂർ എറണാകുളം ഭാഗത്ത് നിന്ന് പാലക്കാടേക്ക് പോകുന്ന മറ്റ് വാഹനങ്ങൾ വടക്കാഞ്ചേരി- ഷൊർണൂർ പഴയന്നൂർ വഴി തിരിച്ചു വിട്ടു. എന്നാൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കായി ഒരു തുരങ്കം താത്കാലികമായി തുറന്നിട്ടുണ്ട്. വെളിച്ച- വായു സംവിധാനങ്ങൾ പ്രവർത്തന ക്ഷമമായതിന്റെ അടിസ്ഥാനത്തിലാണ് തുരങ്കം തുറന്നത്. ഇതോടെ വാഹന ഗതാഗതം സുഗമമായി നീങ്ങുന്നുണ്ട്. രണ്ട് ദിവസത്തെ ട്രയൽ റൺ പരിശോധിച്ച ശേഷം ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള പണികൾ തുടങ്ങുന്ന തീയതി നിശ്ചയിക്കും. പണികൾ പൂർത്തിയാവാൻ ഒരു മാസം വേണ്ടി വരുമെന്നാണ് സൂചന.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in