Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ELEPHANT| ഒറ്റക്കൊമ്പന്‍ കാട്ടാന വീട്ട് മുറ്റത്ത്; ഭയന്ന് വിറച്ച് നാട്ടുകാര്‍

ELEPHANT| ഒറ്റക്കൊമ്പന്‍ കാട്ടാന വീട്ട് മുറ്റത്ത്; ഭയന്ന് വിറച്ച് നാട്ടുകാര്‍
നേര്യമംഗലത്തിന് സമീപം വാളറ സിപ്പ് ലൈന്‍ ഭാഗത്ത് ഒറ്റക്കൊമ്പന്‍ കാട്ടാന ഇറങ്ങി. ദേശീയപാത മുറിച്ച് കടന്ന് വന്ന ആന വീട്ടുമുറ്റത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന ഏലം, വാഴ കവുങ്ങ്, തെങ്ങ് തുടങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. അബ്ബാസ് താണേലി, എല്‍സി ചുട്ടമണ്ണില്‍, ജോയി കല്ലുംപുറം എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. അത് കഴിഞ്ഞ് തിരികെ റോഡിലേക്കിറങ്ങി ക്രോസ് ചെയ്ത് റൈമോന്‍ കുറവുംകുടി എന്ന ആളിന്റെ വീട്ടുമുറ്റത്ത് ചെന്ന് നിന്ന് കുറെ സമയം നിന്ന ശേഷം അമ്പലപ്പാറയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. കാട്ടാന ശല്യം ഒഴിവാക്കാന്‍ ജനവാസ മേഖലയില്‍ ഫെന്‍സിങ്ങ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് അധികാരികള്‍ ഇതുവരെ കണ്ണു തുറക്കാത്തതില്‍ ജനം പ്രതിക്ഷേധത്തിലുമാണ്.

Related articles

See all
Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് വിലക്ക...

Save your stories

Sign in