ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി | VIDEO
Jaihind TV News Report
Jaihind TV Web Desk
October 31, 2022
1 min read
•
Updated: June 04, 2026
കൊച്ചി : 79-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി നടന്‍ മമ്മൂട്ടി. ആലുവാ പാലസില്‍ എത്തിയാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം അദ്ദേഹം ഏറെ നേരം ചെലവഴിച്ചു. ജര്‍മനിയില്‍ ചികിത്സയ്ക്ക് വേണ്ടി പോകാന്‍ ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടിയോട് എത്രയും വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി ആശംസിച്ചു. മമ്മൂട്ടിക്കൊപ്പം നിര്‍മ്മാതാക്കളായ ആന്‍റോ ജോസഫും ജോര്‍ജും ഉണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനാണ് താന്‍ എത്തിയതെന്നും അദ്ദേഹത്തിന്‍റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.
https://www.youtube.com/watch?v=sCJHCymS2a8
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10