Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'അയ്യോ പാമ്പ്'; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്‍റെ ശരീരത്തിലൂടെ പാമ്പ് കയറി

'അയ്യോ പാമ്പ്'; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്‍റെ ശരീരത്തിലൂടെ പാമ്പ് കയറി
  കൊടുങ്ങല്ലൂർ: ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി. ഇന്നലെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആൽത്തറയിൽ കിടന്നിരുന്ന ആളിന്‍റെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്. വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. ഉറക്കത്തിനിടയിൽ  വയോധികന്‍റെ തലയുടെ സമീപത്ത് കൂടിയാണ് പാമ്പ് പോയത്. ആളുകൾ ഒച്ചയിട്ടതിന് പിന്നാലെ ഞെട്ടിയുണർന്ന വയോധികന് ആദ്യം സംഭവം മനസിലായില്ലെങ്കിലും പാമ്പാണ് സമീപത്ത് കൂടി പോയതെന്ന് മനസിലായതോടെ ഞെട്ടി മാറാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പാമ്പ് വരുന്നത് കണ്ട് ആൽത്തറയുടെ മറുവശത്തുള്ളവർ ഓടി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. പശ്ചാത്തലത്തിൽ ചേരയാണ് വയോധികന്‍റെ തലയുടെ സമീപത്ത് കൂടി കടന്നു പോയത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in