Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

"കുഞ്ഞൂഞ്ഞ് ആദ്യയാത്രക്കാരനാകണം"; ജസ്റ്റിന്റെ സ്വപ്‌നം സഫലമാക്കാന്‍ തിരക്കിനിടയിലും ഉമ്മന്‍ചാണ്ടിയെത്തി

"കുഞ്ഞൂഞ്ഞ് ആദ്യയാത്രക്കാരനാകണം"; ജസ്റ്റിന്റെ സ്വപ്‌നം സഫലമാക്കാന്‍ തിരക്കിനിടയിലും ഉമ്മന്‍ചാണ്ടിയെത്തി
പുതിയ ബസ് വാങ്ങുന്നതിന് മുമ്പേ ജസ്റ്റിന്‍ ജോണ്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. ഒരാഗ്രഹമേ പറയാനുണ്ടായിരുന്നു ആ ബസിലെ ആദ്യ യാത്രക്കാരന്‍ പ്രിയനേതാവ് തന്നെയാകണമെന്ന്. സംഘടനാ തിരക്കുകളാല്‍ രാജ്യമൊട്ടാകെ യാത്രചെയ്യുന്ന കുഞ്ഞൂഞ്ഞിന് അതിന് സമയമുണ്ടാകുമോ എന്നതൊന്നും ജസ്റ്റിന്‍ ജോണിന്റെ ആഗ്രഹം പറയാന്‍ തടസ്സമായില്ല. ബസ് വാങ്ങി രണ്ടാഴ്ച്ചയോളം ജസ്റ്റിന്‍ കാത്തിരുന്നു ഉമ്മന്‍ചാണ്ടി തിരക്കൊഴിഞ്ഞെത്താന്‍.. രാജ്യമൊട്ടാകെയുള്ള പ്രവര്‍ത്തനത്തിരക്കിനിടയിലും ഉമ്മന്‍ചാണ്ടി ഇന്ന് ജസ്റ്റിന്റെ ആഗ്രഹത്തിന് കൂടെ നിന്നു. പുത്തംപുറം ദയറ പള്ളിമുതല്‍ പുതുപ്പള്ളിവരെ ഉമ്മന്‍ചാണ് മീനടംകാരനിലെ യാത്രക്കാരനായി. വണ്ടിയറിങ്ങി ആശംസംകളും നേര്‍ന്ന് ഉമ്മന്‍ചാണ്ടി മണ്ഡലത്തിലെ തന്റെ ജനങ്ങളിലേക്ക് നടന്നുകയറിയപ്പോള്‍ ജസ്റ്റിന്‍ ജോണിന്റെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞിരുന്നു. ഇന്നലെ രാത്രിയാണ് ജസ്റ്റിനെ തേടി ആ ഫോണ്‍വിളിയെത്തിയത്. ഇന്ന് രാവിലെ പൊത്തപ്പുറം പള്ളിക്ക് സമീപമെത്താന്‍. ഒരു മണിക്കൂര്‍ കുഞ്ഞുഞ്ഞ് മീനടംകാരനില്‍ ചിലവിടും. കോണ്‍ഗ്രസ് മീനടം മണ്ഡലം പ്രസിഡന്റ് കൂടിയായ ജസ്റ്റിന്റെ ആദ്യത്തെ ബസാണിത്. നാടിനോടുള്ള ഇഷ്ടം കൊണ്ട് മീനടംകാരന്‍ എന്ന് പേരും ഇട്ടു. പ്രിയനേതാവ് യാത്ര ചെയ്തു തുടക്കമിട്ട ബസ് ഇന്നു മുതല്‍ സര്‍വ്വീസ് ആരംഭിക്കുകയാണ്.

Related articles

See all
Popular News

മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Save your stories

Sign in