Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ട്രംപിനായി വോട്ട് അഭ്യർത്ഥിച്ചപ്പോള്‍ ഒരു ചോദ്യവും ഇല്ല ; ഇപ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിന് ? ബിജെപിക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി

ട്രംപിനായി വോട്ട് അഭ്യർത്ഥിച്ചപ്പോള്‍ ഒരു  ചോദ്യവും ഇല്ല ; ഇപ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിന് ? ബിജെപിക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി
  ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. 'അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് ചില ദേശീയവാദികള്‍ അമേരിക്കയില്‍ പോയി അഭ്യര്‍ഥന നടത്തിയപ്പോള്‍ ഒരു ചോദ്യവും ഉന്നയിക്കാതിരുന്നവര്‍ റിഹാനയും ഗ്രെറ്റ ത്യുന്‍ബെർഗും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. https://twitter.com/adhirrcinc/status/1357543938572226561 'അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് അഭ്യര്‍ഥന നടത്തിയപ്പോഴും കറുത്ത വര്‍ഗക്കാര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ നാം അപലപിച്ചപ്പോഴും ആരും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍, നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായികയായ റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയും എത്തിയപ്പോള്‍ നാം വല്ലാതെ അസ്വസ്ഥരാകുന്നത് എന്തിനാണ്? അദ്ദേഹം ചോദിച്ചു. നാം ഇന്ന് ജീവിക്കുന്നത് ഒരു ആഗോള ഗ്രാമത്തിലാണ്. ആത്മപരിശോധന നടത്തുന്നതിനു പകരം ഏതു വിമര്‍ശനത്തെയും നാം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? നമ്മുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കൊണ്ടാണ് നാമെല്ലാം വളര്‍ന്നത്. ആ കര്‍ഷകര്‍ക്ക് നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് വേണ്ടത്, അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.  

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Save your stories

Sign in