Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

SUNNY JOSEPH| കുപ്പിയില്‍ നിന്ന് പുറത്തുവന്ന ഭൂതത്തെ ആര് വിചാരിച്ചാലും കുടത്തില്‍ കയറ്റാന്‍ കഴിയില്ല; എം വി ഗോവിന്ദനെ മുഖ്യമന്ത്രിക്ക് തിരുത്താനാവില്ല: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH|  കുപ്പിയില്‍ നിന്ന് പുറത്തുവന്ന ഭൂതത്തെ ആര് വിചാരിച്ചാലും കുടത്തില്‍ കയറ്റാന്‍ കഴിയില്ല; എം വി ഗോവിന്ദനെ മുഖ്യമന്ത്രിക്ക് തിരുത്താനാവില്ല: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
എം വി ഗോവിന്ദനെ മുഖ്യമന്ത്രിക്ക് തിരുത്താന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ആര്‍എസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുപ്പിയില്‍ നിന്ന് പുറത്തുവന്ന ഭൂതത്തെ ആര് വിചാരിച്ചാലും കുടത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് കൂടുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പോളിംഗ് കൂടുന്നത് യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പ്രചാരണത്തിനെത്താതിരുന്നത് വിദേശത്തായതുകൊണ്ടാണ്. ആരെയും പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും തരൂര്‍ വന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നുവന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ രാഷ്ട്രീയം തെളിഞ്ഞ് വരുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണര്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവന്നും രാജ്ഭവന്‍ രാഷ്ട്രീയ വേദി ആക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in