Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിമിഷ സജയൻ–കരുണാസ് ചിത്രം ‘എന്ന വിലൈ’; സോഷ്യൽ പൊളിറ്റിക്കൽ ത്രില്ലറിന്റെ പുതിയ ഗാനം പുറത്ത്

നിമിഷ സജയൻ–കരുണാസ് ചിത്രം ‘എന്ന വിലൈ’; സോഷ്യൽ പൊളിറ്റിക്കൽ ത്രില്ലറിന്റെ പുതിയ ഗാനം പുറത്ത്

നിമിഷ സജയനും തമിഴ് നടൻ കരുണാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘വാൻ മീര്’ എന്ന പേരിലുള്ള ഗാനത്തിന് കാർത്തിക് നേത വരികൾ ഒരുക്കിയപ്പോൾ ശിവം ആലപിച്ചു. സാം സി.എസ് ആണ് സംഗീതം.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്ന ചിത്രം സെപ്റ്റംബർ 17ന് ആഗോള റിലീസായി പ്രേക്ഷകരിലേക്കെത്തും. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ സജീവ് പാഴൂരാണ് ‘എന്ന വിലൈ’ രചനയും സംവിധാനവും നിർവഹിക്കുന്നത്.

രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രം കുടുംബബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയാണ് പറയുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ മറ്റൊരു തലം വ്യക്തമാക്കുന്നതാണ് ‘വാൻ മീര്’ ഗാനത്തിന്റെ ദൃശ്യങ്ങൾ.

വ്യവസ്ഥിതിക്കെതിരെ പോരാടുന്ന ഒരു സാധാരണ മനുഷ്യനും അതിനിടെ നേരിടേണ്ടിവരുന്ന നിയമപരമായ പ്രതിസന്ധികളുമാണ് ഗാനരംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കോടതി നടപടികൾ, അധികാര സംവിധാനങ്ങൾ, സംഘർഷഭരിതമായ രംഗങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്.

നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന ആകർഷണം. കുടുംബ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥ പിന്നീട് സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിലേക്കും നിയമപോരാട്ടങ്ങളിലേക്കും കടക്കുന്നുവെന്ന സൂചനയാണ് ട്രെയിലറിന് പിന്നാലെ പുറത്തിറങ്ങിയ ഗാനവും നൽകുന്നത്.

സോഷ്യോ-പൊളിറ്റിക്കൽ ഘടകങ്ങളെ കുടുംബകഥയുമായി കൂട്ടിയിണക്കുന്ന ചിത്രത്തിന് 16-ാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ത്രില്ലർ സ്വഭാവത്തിനൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വൈകാരികമായി അവതരിപ്പിക്കുന്ന ചിത്രമായാണ് ‘എന്ന വിലൈ’ ഒരുങ്ങുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘കടലാടും സീമയിലെ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.

ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സാം സി.എസിന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിമിഷ സജയനും കരുണാസിനുമൊപ്പം വൈ.ജി. മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ. ശ്രീനിവാസ്, ലോള്ളു സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ. കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴ് ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘എന്ന വിലൈ’ക്കുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ആൽബി ആന്റണിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും കെ. ശിവകൃഷ്ണ ആർട്ട് ഡയറക്ഷനും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ ഒരുക്കുന്നു. രതീഷ് കോ-ഡയറക്ടറാണ്. ആർ. മുരുഗാനന്ദം കോസ്റ്റ്യൂം ഡിസൈനും വി. ദിനേഷ് കുമാർ മേക്കപ്പും നിർവഹിക്കുന്നു.

സൽമാൻ കെ.എം., ജിതേഷ് വി., അനുഗോപാൽ വേണുഗോപാലൻ എന്നിവർ നിർമാണ സംഘത്തിന്റെ ഭാഗമാണ്. എം. ശിവകുമാർ പ്രൊഡക്ഷൻ കൺട്രോളറും ശബരി പി.ആർ.ഒയുമാണ്. 2026 സെപ്റ്റംബർ 17ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.


Related articles

See all
Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in