Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NILAMBUR POLLING DAY| നിലമ്പൂര്‍ ഇന്ന് വിധിയെഴുതും; മോക് പോളിങ് ആരംഭിച്ചു

NILAMBUR POLLING DAY| നിലമ്പൂര്‍ ഇന്ന് വിധിയെഴുതും; മോക് പോളിങ് ആരംഭിച്ചു
നിലമ്പൂര്‍ ഇന്ന് വിധിയെഴുതുകയാണ്. മോക് പോളിങ് ആരംഭിച്ചു കഴിഞ്ഞു. 2,32,381 വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് ഇന്ന് എത്തുന്നത്. മണ്ഡലത്തില്‍ 263 പോളിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. 7,787 കന്നിവോട്ടര്‍മാരാണ് ഇക്കുറി ജനനേതാവിനെ തിരഞ്ഞെടുക്കാന്‍ എത്തുന്നത്. ആദിവാസി മേഖലകളില്‍ മൂന്ന് ബൂത്തുകളുണ്ട്.രണ്ട് ലക്ഷത്തി മുപ്പത്തിരണഅടായിരം വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ 1,13,613 പുരിഷന്‍മാരും 1,18,760 വനിതകളും ഉള്‍പ്പെടുന്നു. ഒപ്പം 8 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പട്ടികയില്‍ ചേരുന്നു. നിലമ്പൂരില്‍ മത്സരരംഗത്ത് 10 സ്ഥാനാര്‍ത്ഥികളാണുള്ളത്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിങ് സമയം അനുവദിച്ചിരിക്കുന്നത്. 25 ദിവസത്തിലേറെ നീണ്ടുനിന്ന വാശിയേറിയ പ്രചരണത്തിനൊടുവില്‍ നിലമ്പൂര്‍ വിധിയെഴുതുകയാണ്. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ രംഗം ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതമായിരുന്നു. യുഡിഎഫും ഇടതുമുന്നണിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന് പ്രഖ്യാപിച്ച് തുടക്കത്തിലെ കളം നിറഞ്ഞ യുഡിഎഫ് ക്യാമ്പിന് മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനായിട്ടുണ്ട്. ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണം, വന്യജീവി ആക്രമണം, മലപ്പുറം ജനതയെ അപമാനിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശം, നിലമ്പൂരിനോട് സര്‍ക്കാര്‍ കാട്ടിയ അവഗണന തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു യുഡിഎഫിന്റെ പ്രചരണം.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in