Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്വർണക്കടത്ത് : സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം വീണ്ടും പരിശോധിച്ചു

സ്വർണക്കടത്ത് : സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം  വീണ്ടും പരിശോധിച്ചു
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. മൂന്നംഗ എൻഐഎ സംഘമാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ എൻഐഎ സംഘം എത്തിയത്. പരിശോധന നടത്താൻ ഇവർക്ക് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചിരുന്നു. നേരത്തേയും സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ തേടി എൻ ഐ എ സംഘം എത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലായ് വരെയുള്ള ദൃശ്യങ്ങൾ വേണമെന്നാണ് എൻ ഐ എ ആവശ്യപ്പെട്ടിരുന്നത്. എൻ.ഐ.എ. നിയമത്തിന്‍റെ ഒമ്പതാം വകുപ്പ് പ്രകാരമാണ് അവർ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത് എന്നാൽ ഇത് പകർത്തി നൽകുന്നതിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് സർക്കാർ എൻ ഐ എയെ അറിയിക്കുകയായിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Save your stories

Sign in