Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

K SUDHAKARAN| എന്‍എച്ച് 66 ന്റെ തകര്‍ച്ച: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ സുധാകരന്‍. എം.പി

K SUDHAKARAN| എന്‍എച്ച് 66 ന്റെ തകര്‍ച്ച: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ സുധാകരന്‍. എം.പി
തളിപ്പറമ്പ് കുപ്പത്തെ ദേശീയപാത തകര്‍ന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എം പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ക്കരിക്ക് കത്ത് നല്‍കി. ജില്ലയില്‍ ദേശീയപാത നിര്‍മ്മാണം നടക്കുന്ന പലസ്ഥലങ്ങളിലും ദേശീയപാത തകര്‍ന്ന് ജനങ്ങള്‍ക്ക് ഭീഷണിയായി. യാതൊരുവിധ പാരിസ്ഥിതിക പഠനമോ, പ്രദ്ദേശവാസികളുടെ അഭിപ്രായമോ മാനിക്കാതെയാണ് എന്‍എച്ച് 66ന്റെ നിര്‍മ്മാണം നടത്തിയത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധിയുടെ അഭിപ്രായം മുഖവിലക്കെടുക്കാത്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ കാണുന്നത്. തളിപ്പറമ്പ് കുപ്പത്തെ സ്ഥിതി അതീവ ദയനീയമാണ്. ഉയരമുള്ള സ്ഥലത്തുനിന്ന് മണ്ണെടുത്ത ശേഷമാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. ഒരു തരത്തിലുമുള്ള സുരക്ഷിതത്വമോ, മുന്‍കരുതലോ എന്‍എച്ച് അധികൃതര്‍ കൈകൊള്ളാതെയാണ് ദേശീയപാത നിര്‍മ്മാണം നടത്തിയിരിക്കുന്നത്. കുപ്പത്തെ ദേശീയപാത തകര്‍ന്ന് മണ്ണും ചെളിയും കല്ലും കുത്തിയൊഴുകിയതിന്റെ ഫലമായി നിരവധി വീടുകളാണ് തകര്‍ന്നത്. ചില വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. പല വീടുകളിലും ഇപ്പോഴും വെള്ളം കയറിയ അവസ്ഥയാണ്. ആയതിനാല്‍ തകര്‍ന്ന വീടുകള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മഴ കനക്കുന്നതോടെ മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും കെ സുധാകരന്‍ എം പി നിധിന്‍ ഗഡ്ക്കരിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in