ക്ഷേത്രം വക ഭൂമിയില്‍ നവകേരള സദസ്; ഭക്തര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Jaihind TV News Report
Jaihind TV Web Desk
December 13, 2023
1 min read
•
Updated: June 02, 2026
കൊല്ലത്തെ നവകേരള സദസ് വേദിയെ കുറിച്ചും പരാതി. കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രം വക മൈതാനം നവകേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ടാണ് നവകേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരള സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതില്‍ പൊളിക്കാന്‍ നീക്കമെന്നും പ്രചാരണം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 18നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. ഭക്തര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10