Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

നസ്ലെൻ സിനിമ 'മോളിവുഡ് ടൈംസ്' നിയമക്കുരുക്കിൽ; സെൻസറിം​ഗ് ചെയ്ത ഭാ​ഗം പ്രദർശിപ്പിച്ചതിനെതിരെ പോലീസ് കേസ്

നസ്ലെൻ സിനിമ 'മോളിവുഡ് ടൈംസ്' നിയമക്കുരുക്കിൽ; സെൻസറിം​ഗ് ചെയ്ത ഭാ​ഗം പ്രദർശിപ്പിച്ചതിനെതിരെ പോലീസ് കേസ്

നസ്ലെന്‍ നായകനായി എത്തിയ മോളിവുഡ് ടൈംസിന് എതിരെ പൊലീസ് കേസ്. സെന്‍സറിംഗ് ചെയ്ത ഭാഗം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ ആണ് കേസ്. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ്. സിനിമ സംവിധായകന്‍, നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂറ്റര്‍, ഡിജിറ്റല്‍ ക്രിയേറ്റര്‍ തുടങ്ങിയവര്‍ക്ക് എതിരെയാണ് കേസ്. സിനിമയില്‍ സെന്‍സര്‍ ചെയ്ത അശ്ലീല സംഭാഷണങ്ങള്‍ തിയറ്ററില്‍ അതേപടി കേള്‍പ്പിച്ചുവെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പരാതി.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് കനത്ത തിരിച്ചടിയായി ഈ നിയമക്കുരുക്ക്. സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ചിത്രത്തിന് 'UA' സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നത്. സിനിമയിലെ പല അശ്ലീല പരാമര്‍ശങ്ങളും തെറിവിളികളും മ്യൂട്ട് ചെയ്യാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍, തിയറ്ററുകളില്‍ റിലീസ് ചെയ്ത പതിപ്പില്‍ ഈ സംഭാഷണങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ കേള്‍പ്പിച്ചുവെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. 

സെന്‍സര്‍ ചെയ്ത ഭാഗങ്ങള്‍ കൃത്രിമമായി തിയറ്ററുകളില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്, നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസ്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയുടെ ഒറിജിനല്‍ പ്രിന്റില്‍ അനുമതിയില്ലാതെ മാറ്റം വരുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവോ പത്ത് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. തിയറ്ററുകളില്‍ എത്തിച്ച ഡിജിറ്റല്‍ ക്യൂബ്  ഉള്ളടക്കത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Related articles

See all
Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in