Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടികളിൽ ദുരൂഹത

ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടികളിൽ ദുരൂഹത
ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടികളിൽ ദുരൂഹത. സംസ്ഥാന സെൻസസ് ഡയറക്ടറേറ്റ് ജനസംഖ്യ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നത് പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് എന്ന് പ്രതിപക്ഷത്തോടൊപ്പം മുഖ്യമന്ത്രിയും പറഞ്ഞതിന് പിന്നാലെയാണ് നടപടി. ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ സെൻസസ് നടപടികളുമായി സംസ്ഥാന സെൻസസ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നൊരുക്കമാണ് ജനസംഖ്യ രജിസ്റ്ററെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ആവർത്തിക്കുന്നതിനിടെയാണ് 2021 ലെ സെൻസസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഫീൽഡ് ട്രെയ് നേഴ്സിനെ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് പ്രിൻസിപ്പൽമാർക്ക് സർക്കാർ കത്തയച്ച് തുടങ്ങിയത്. കോട്ടയം തഹസിൽദാർ ഡിസംബർ 30 ന് ഈ ആവശ്യം ഉന്നയിച്ച് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ കേരളം കടുത്ത പ്രതിഷേധം ഉയർത്തുന്ന ദിനങ്ങളിൽ തന്നെയാണ് സംസ്ഥാന സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലും കളക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലും കോളേജ് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകിയിരിക്കുന്നത്.ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഈ പ്രവർത്തനങ്ങൾ. https://youtu.be/Fi_PalCV9QQ

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in