Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മരം മുറി കേസ് : സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയും വിജലന്‍സ് അന്വേഷണം

മരം മുറി കേസ് : സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയും വിജലന്‍സ് അന്വേഷണം
തിരുവനന്തപുരം: മരംമുറി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കി. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ തലവൻ എഡിജിപി ശ്രീജിത്തിന്‍റെ ശുപാ‍ർശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘമാണ് ഇപ്പോ‌ള്‍ കേസ് അന്വേഷിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ മരംമുറിയിൽ പ്രതികളെ സഹായിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാൻ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ശുപാർശ സമർപ്പിച്ചത്. ഈ ശുപാർശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. നിലവിൽ നാല് സ‍ർക്കാർ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്. കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ- വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ പ്രത്യേക സംഘമാകും അന്വേഷിക്കുക.

Related articles

See all
Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Save your stories

Sign in