Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പീഡനപരാതി : ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചേക്കും

പീഡനപരാതി : ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചേക്കും
Binoy-Kodiyeri-trouble വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തന്‍റെ കുഞ്ഞിന്‍റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമർപ്പിച്ചേക്കും. കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയിൽ സമർപ്പിച്ചിട്ടില്ല. റജിസ്ട്രാറുടെ പക്കൽ രഹസ്യരേഖയായി ഡിഎൻഎ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹർജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.പീഡനപരാതി നിലനിൽക്കുന്ന കീഴ്ക്കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ, ഡിഎൻഎ റിപ്പോർട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. കേസിൽ ഒത്തുതീർപ്പ് നടന്നതായുള്ള പ്രചാരണവും അവർ നിഷേധിച്ചു. മുംബൈ മീരാറോഡിൽ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നൽകിയത്. ദുബായിലെ മെഹ്ഫിൽ ബാറിൽ ഡാൻസർ ആയിരുന്ന താൻ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ൽ ഗർഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളിൽ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാൻ തുടങ്ങിയെന്നും തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്. ലഹരിമരുന്ന് കേസിൽ സഹോദരൻ ബിനീഷ് കോടിയേരി പ്രതികൂട്ടിലായതിന് പിന്നാലെയാണ് ബിനോയിക്കും കുരുക്ക് മുറുകുന്നതെന്നതും ശ്രദ്ധേയമാണ്. https://youtu.be/R9HEZjhRYaI

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in