Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡിന്‍റെ മറവില്‍ പിണറായി സര്‍ക്കാര്‍ ജനത്തെ പകല്‍ക്കൊള്ള ചെയ്യുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊവിഡിന്‍റെ മറവില്‍ പിണറായി സര്‍ക്കാര്‍ ജനത്തെ പകല്‍ക്കൊള്ള ചെയ്യുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍
കൊവിഡിന്‍റെ മറവില്‍ പിണറായി സര്‍ക്കാര്‍ ജനത്തെ പകല്‍ക്കൊള്ള ചെയ്യുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ഭീഷണിക്കിടയിലും സംസ്ഥാനത്തെ മദ്യശാലകളെല്ലാം തുറന്ന സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി ദേവാലായങ്ങള്‍ തുറന്നുകൊടുക്കാന്‍ തയാറാകുന്നില്ല. ഏകാധിപത്യ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മണല്‍ വാരുന്നതിന്‍റെ മറവില്‍ സര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നത്. കരിമണല്‍ ലോബിയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പരിസ്ഥിതി അനുകൂല നിലപാടല്ല, സ്ഥാപിത താല്‍പ്പര്യക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മണല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. പമ്പ ത്രിവേണി മണല്‍ കടത്ത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല എന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in